Start writing here...
ജെംസ് കോളേജ് പതിനേഴാമത് സ്ഥാപക ദിനം സംഘടിപ്പിച്ചു.
രാമപുരം ജെംസ് കോളേജിൽ പതിനേഴാംമത് സ്ഥാപക ദിനവും ചെയര്മാന്സ് ലെക്ചർ സീരീസും സംഘടിപ്പിച്ചു. കോളേജ് തിയേറ്ററിൽ വെച്ച് നടന്ന പരിപാടിയിൽ കോളേജ് ഡയറക്ടർ പി. ടി.ഹംസ മാസ്റ്റർ അധ്യക്ഷനായി.ചടങ്ങിൽ തിരുവനന്തപുരം സിഎസ്ഐആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻ്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ ഡോ.സി.ആനന്ദരാമകൃഷ്ണൻ മുഖ്യഅതിഥിയായി. സുസ്ഥിര ഊർജ്ജം, ഭക്ഷ്യ സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം എന്നിവയിലെ പ്രധാന മുന്നേറ്റങ്ങളിൽ അദ്ദേഹം പ്രഭാഷണം നടത്തി. വൈസ് ചെയർമാൻ വാസുദേവൻ മാസ്റ്റർ,പ്രിൻസിപ്പാൾ ഡോ. നവീൻ മോഹൻ വൈസ് പ്രിൻസിപ്പാൾ മുഹമ്മദ് നവാസ്, ഐ. ക്യു. എ സി കോർഡിനേറ്റർ ഡോ. ഫിനോസ് എന്നിവർ സംസാരിച്ചു. അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങി നൂറിൽ പരം ആളുകൾ പരിപാടിയുടെ ഭാഗമായി.
Photo : പരിപാടിയിൽ കോളേജ് അക്കാദമിക് ഡയറക്ടർ ഡോ. ബി. ജി ഉണ്ണി സംസാരിക്കുന്നു.
4 March, 2025